കൽപ്പറ്റ: മഴക്കാല ടൂറിസം പ്രമോഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വയനാടിന്റെ മഡ് ഫുഡ്ബോള്‍ കാണാന്‍ വിദേശ ബ്ലോഗ്ഗര്‍മാര്‍ നാളെ (വെള്ളി) ജില്ലയിലെത്തും. സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ കേരള ബ്ലോഗ് എക്സ്പ്രസ്സ് എന്ന പരിപാടിയുടെ ഭാഗമായാണ് വിദേശ ബ്ലോഗ്ഗര്‍മാര്‍ ജില്ലയിലെത്തുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേര്‍സുള്ള 21 രാജ്യങ്ങളില്‍ നിന്നുള്ള 25 ബ്ലോഗ്ഗര്‍മാരാണ് എത്തുന്നത്. വൈകീട്ട് 3 ന് മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ കാക്കവയലില്‍ ഡി.ടി.പി.സി സജ്ജീകരിച്ച പ്രത്യേക മഡ് ഫുഡ്ബോള്‍ കളിക്കളത്തില്‍ മഡ്ഫുഡ്ബോള്‍ മത്സരം വീക്ഷിക്കുകയും വിവിധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യും. മഴക്കാലങ്ങളിലെ തദ്ദേശവാസികളുടെ ഇഷ്ട വിനോദമായി മാറിയ വയനാടന്‍ മഡ് ഫുഡ്ബോള്‍ ഇനി അഗോള ടൂറിസം രംഗത്ത് ശ്രദ്ധിക്കപ്പെടുമെന്ന് ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ് പറഞ്ഞു.