മേപ്പാടിയിൽ കഞ്ചാവുമായി കഞ്ചാവ് വില്‍പ്പനക്കാരന്‍ അറസ്റ്റില്‍

മേപ്പാടി: കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് പാര്‍ട്ടിയും, വൈത്തിരി മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പാര്‍ട്ടിയും സംയുക്തമായി മേപ്പാടി വിത്ത് കാട് മേഖലകളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ കഞ്ചാവ് വില്‍പ്പനക്കാരനെ പിടികൂടി. മേപ്പാടി വിത്ത്കാട് കയ്യേറ്റഭൂമിക്കുന്ന് മരവെട്ടിയാങ്ങില്‍ വീട്ടില്‍ വിനോദ്.എസ് (21) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച 6 പൊതികളിലായി 50 ഗ്രാം കഞ്ചാവും, മൊബൈല്‍ ഫോണും, കഞ്ചാവ് വിറ്റവകയില്‍ ലഭിച്ച 2400 രൂപയും പിടിച്ചെടുത്തു. കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ബാബുരാജ്, വൈത്തിരി മോഡല്‍ ഫോറസ്റ്റ്  സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അരവിന്ദാക്ഷന്‍ കണ്ടേത്ത്പാറ എന്നിവരുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ലത്തീഫ്.കെ.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രജീഷ് എം.വി , ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രഞ്ജിത്ത്. എം. എ  എന്നിവരാണ് സംയുക്ത പരിശോധന നടത്തിയത്.കഞ്ചാവ് വില്‍പ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *