കൽപ്പറ്റ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി, വൈത്തിരി ലോക്കൽ അസോസിയേഷനുകളിൽ നിർമ്മിച്ച രണ്ട് സ്നേഹഭവനങ്ങളുടെ താക്കോൽ കൈമാറ്റം 2023 ജൂലൈ 24-ന് നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3മണിക്ക് സുൽത്താൻ ബത്തേരി അദ്ധ്യാപകഭവനിൽ സുൽത്താൻ ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി
എം ബി രാജേഷ് നിർവഹിക്കും.. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ ബത്തേരി മുനിസിപ്പാലിറ്റി
ചെയർമാൻ ടി കെ രമേശ് മുഖ്യതിഥിയായിരിക്കും. ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേലധികാരികൾ, സ്കൗട്ട്സ് & ഗൈഡ്സ് സംസ്ഥാന-ജില്ലാ നേതാക്കൾ, പ്രാദേശിക ഭവനനിർമാണകമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന്
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.