കൽപ്പറ്റ: വയനാട് ജില്ലയിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സമ്പുർണ്ണ സമ്മേളനം നാളെ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ബത്തേരി ഹോട്ടൽ സഫയർ ഓഡിറ്റോറിയത്തിൽ നടക്കും. ഓൺലൈൻ മീഡിയ അസോസിയേഷൻ കേരള (ഒമാക്) യുടെ നേതൃത്വത്തിലാണ് യോഗം.
ഓൺലൈൻ മാധ്യമ രംഗത്തെ സാധ്യതകളും വെല്ലുവിളികളും പ്രശ്നങ്ങളും ചർച്ച ചെയ്യും.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന പ്രമേയവും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റങ്ങൾക്കെതിരെയുള്ള പ്രമേയവും അവതരിപ്പിക്കും.
ഒമാക് അംഗത്വ വിതരണവും ഇതോടനുബന്ധിച്ച് നടക്കും. ആഗസ്റ്റ് മാസം അവസാന വാരം ‘നടക്കുന്ന ഓൺലൈൻ മീഡിയ അസോസിയേഷൻ കേരള (ഒമാക്) മൂന്നാമത് വാർഷിക ജനറൽ ബോഡി യോഗത്തിനും ഭരണ സമിതി തിരഞ്ഞെടുപ്പിനും മുന്നോടിയായാണ് ശനിയാഴ്ച ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സമ്പൂർണ്ണ യോഗം നടക്കുന്നത്. ഐ.സി.ബാലകൃഷ്ണൻ എം എൽ.എ ഉദ്ഘാടനം ചെയ്യും. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂനൈദ് കൈപ്പാണി മുഖ്യ പ്രഭാഷണം നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പതോളം ഓൺലൈൻ മാധ്യമ പ്രവർത്തകർ പങ്കെടുക്കും.