തിരുവനന്തപുരം: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29 (വ്യാഴാഴ്ച) ആയിരിക്കും. പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയുമാണ് ഇക്കാര്യം അറിയിച്ചത്. ദുല്‍ഖഅദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ തിങ്കളാഴ്ച ദുല്‍ഖഅദ് 30 പൂര്‍ത്തീകരിച്ച് ചൊവ്വാഴ്ച ജൂണ്‍ 20ന് ദുല്‍ ഹജ്ജ് ഒന്നും ജൂണ്‍ 29ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.