ഫാ.ജികെഎം ഹൈസ്‌കൂള്‍ വിജയോത്സവം നടത്തി

മാനന്തവാടി: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നൂറ് മേനി വിജയവും മുപ്പത്തിമൂന്ന് എ പ്ലസുകളും നേടി ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളില്‍ ഇടം നേടിയ കണിയാരം ഫാ.ജികെഎം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എക്‌സലന്‍ഷ്യ 2023 വിജയോത്സവം സംഘടിപ്പിച്ചു. ഒ.ആര്‍ കേളു എംഎ എ വിജയോത്സവം ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപ ത വികാരി ജനറാള്‍ ഫാ.പോള്‍ മുണ്ടോ ലിക്കല്‍ അധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. മുന്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ലിന്‍സിയെ അധ്യക്ഷന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *