കൽപ്പറ്റ: തരിയോട് ഗ്രാമപഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരെയും വികസന മുരടിപ്പിനെതിരെയും സിപിഐഎം തരിയോട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ജനകീയ പ്രതിഷേധ സമരം നടത്തി. സിപിഐഎം വയനാട് ജില്ല സെക്രട്ടറിയേറ്റ് മെമ്പര്‍ എ.എന്‍ പ്രഭാകരന്‍ സമരം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം അനീഷ്‌കുമാര്‍ അദ്ധ്യക്ഷനായിരുന്നു.ലോക്കല്‍ സെക്രട്ടറി കെ.ടി. ബിജു, വി.വി ബേബി, ജില്ല കമ്മിറ്റി അംഗം എം.സെയ്ത്, ജോബിന്‍സണ്‍ ജെയിംസ്, ഏരിയ സെക്രട്ടറി സി.യൂസഫ്, പി.എ ഇബ്രാഹിം, എം.ടി ജോണ്‍, കെ.എന്‍ ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു.