പനമരം: പനമരം പുഴയിൽ ചീങ്കണ്ണി മീൻ വലയിൽ കുടുങ്ങി. ഇന്ന് രാവിലെ 8.30തോടെയാണ് വലിയ പാലത്തിന് താഴെയുള്ള പുഴയിൽ വലയിൽ കുടുങ്ങിയ നിലയിൽ ചീങ്കണ്ണിയെ നാട്ടുകാർ കണ്ടത്. ചീങ്കണ്ണിയുടെയും, മുതലകളുടെയും വിഹാര കേന്ദ്രമായി പനമരം പുഴ മാറിയിട്ടും പരിഹാരം കാണാൻ അധികാരികൾ ശ്രമിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. മാസങ്ങൾക്ക് മുമ്പ് മുതലയുടെ അക്രമണത്തിൽ പരക്കുനി കോളനിയിലെ സ്ത്രീക്ക് പരിക്കേറ്റിരുന്നു. ബന്ധപ്പെട്ട അധികാരികൾ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.