മാനന്തവാടി: തോൽപ്പെട്ടി നരിക്കല്ലിൽ വയോധിക മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് . ഇന്നലെ മരിച്ചനരിക്കല്ലിലെ പുതിയ പുരയിൽ പരേതനായ തങ്കരാജുവിന്റെ ഭാര്യ സുമിത്രയുടെ (63) മരണത്തിലാണ് പോലീസ് കേസെടുത്തത്. വീണുകിടക്കുന്ന നിലയിൽസുമിതയെഇന്നലെരാവിലെമകൻബാബുവാണ്കണ്ടത് .തുടർന്ന് സുമിത്രയെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
അമ്മ തലയടിച്ച് വീണതായാണ് ബാബു ഇന്നലെ പോലീസിൽ അറിയിച്ചത്. എന്നാൽതലയ്ക്കുള്ള ക്ഷതവും കഴുത്തിനേറ്റ പരിക്കും
പോസ്റ്റ്‌മോർട്ടത്തിൽ അസ്വാഭാവികത തോന്നി കൂടുതൽ അന്വേഷിച്ചപ്പോഴാണ് കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. സംഭവത്തിൽ സുമിത്രയുടെ മരുമകനെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.മാനന്തവാടി ഡിവൈ.എസ്.പി പി.എൽ. ഷൈജുവാണ് കേസ് അന്വേഷിക്കുന്നത്