പൊഴുതനയിൽ വീണ്ടും പുലിയുടെ ആക്രമണം

വൈത്തിരി: പൊഴുതനയിൽ വീണ്ടും പുലിയുടെ ആക്രമണം. അച്ചൂർ പതിമൂന്ന് സ്വദേശി ലീലാമ്മയുടെ പശുവിനെയാണ് ഇന്ന് രാവിലെ ആറുമണിയോടെ പുലി ആക്രമിച്ചത്. തൊഴുത്തിൽ കെട്ടിയിട്ട പശുവിനെ പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. അടുത്തിടെ പ്രദേശത്ത് മാത്രം ഒമ്പത് പശുക്കളെയാണ് പുലി കൊന്നത്. പുലി ഭീതി നിലനിൽക്കുന്നത് കാരണം കുട്ടികളെ സ്കൂളിൽ അയക്കാനോ ,ജോലിക്ക്പോവാനോ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് പുലിയെ പിടികൂടിയില്ലെങ്കിൽ സമര പരിപാടിയിലേക്ക് കടക്കാൻ ആണ് നാട്ടുകാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *