ബ്രൂണോയ്ക്ക് ഡബിള്‍, പോര്‍ച്ചുഗലിന് ജയം

ലിസ്ബണ്‍ : യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ബോസ്നിയ – ഹെഴ്സഗോവിനയെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്ക് തോല്‍പ്പിച്ച്‌ പോര്‍ച്ചുഗല്‍. ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോള്‍ നേടിയ മത്സരത്തിന്റെ 44-ാം മിനിട്ടില്‍ ബെര്‍നാഡോ സില്‍വയിലൂടെയാണ് പോര്‍ച്ചുഗല്‍ ആദ്യ ഗോള്‍ നേടിയത്. 77-ാം മിനിട്ടിലും മത്സരത്തിന്റെ ഇൻജുറി ടൈമിലുമായിരുന്നു ബ്രൂണോയുടെ ഗോളുകള്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയും പോര്‍ച്ചുഗല്‍ നിരയിലുണ്ടായിരുന്നെങ്കിലും ഗോള്‍ നേടാനായില്ല. ഇതോടെ ഗ്രൂപ്പ് ജെയിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയം നേടിയ പോര്‍ച്ചുഗല്‍ ഒൻപത് പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്.

ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ സ്കോട്ട്ലാൻഡ് 2-1ന് നോര്‍വേയെ അട്ടിമറിച്ചു. 61-ാം മിനിട്ടില്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലാൻഡിന്റെ പെനാല്‍റ്റിയിലൂടെ മുന്നിലെത്തിയിരുന്ന നോര്‍വേയെ അവസാന സമയത്ത് രണ്ട് മിനിട്ടിനിടയില്‍ നേടിയ രണ്ടുഗോളുകള്‍ക്കാണ് സ്കോട്ട്ലാൻഡ് മറികടന്നത്.

Leave a Reply

Your email address will not be published. Required fields are marked *