ന്യൂ ഡല്‍ഹി : ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയുടെ വരുമാനം 1000കോടി രൂപ കടന്നതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഇൻവെസ്റ്റ്മെന്റ് കമ്ബനിയായ സ്റ്റോക് ഗ്രോയാണ് താരത്തിന്റെ വരുമാനം 1050 കോടിയിലെത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. കളിക്കളത്തില്‍ നിന്നും പരസ്യരംഗത്തുനിന്നുമുള്ള മൊത്തം വരുമാനമാണിത്. ഇന്ത്യയില്‍ ഏറ്റവുമധികം വരുമാനമുള്ള കായികതാരമാണ് വിരാട്.