അമ്പലവയലില്‍ നേത്രരോഗ നിര്‍ണയ ക്യാമ്പ് 29ന്

കല്‍പ്പറ്റ: മീനങ്ങാടി സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍, വയനാട് കര്‍മ യോഗ, അമ്പലവയല്‍ ത്വരീഖത്തുല്‍ ഇസ്‌ലാം മദ്രസ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 29ന് അമ്പലവയല്‍ ത്വരീഖത്തുല്‍ ഇസ്‌ലാം മദ്രസ ഹാളില്‍ സൗജന്യ നേത്ര രോഗ നിര്‍ണയ ക്യാമ്പ് നടത്തും. സുല്‍ത്താന്‍ബത്തേരി മീര-കരുണ കണ്ണാശുപത്രിയുടെയും മീര സ്‌പെഷാലിറ്റി ക്ലിനിക്കിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നതെന്ന് ഓര്‍ഗനൈസര്‍ പ്രകാശ് പ്രാസ്‌കോ, കോ ഓര്‍ഡിനേറ്റര്‍ ടി.എസ്. അഭിഷേക് കൃഷ്ണ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30 മുതല്‍ ഉച്ചവരെയാണ് ക്യാമ്പ്. പോലീസ് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ യു. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷന് 9847291128, 7510229489 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *