ആലുവ: ആലുവയില്‍ നിന്ന് കാണാതായ ബിഹാര്‍ സ്വദേശികളായ ദമ്ബതികളുടെ മകള്‍ അഞ്ച് വയസുകാരി ചാന്ദിനിയുടെ മൃതദേഹം കണ്ടെത്തി. ചുമട്ടുതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്നലെ മുതല്‍ കുട്ടിക്കായുള്ള തെരച്ചില്‍ നടക്കുകയായിരുന്നു. ചാന്ദിനിയുടെ ചൂര്‍ണിക്കരയിലെ താമസ സ്ഥലത്തിന് സമീപമാണ് ആലുവ മാര്‍ക്കറ്റുള്ളത്. മൃതദേഹം ഒടിച്ച് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ മറ്റ് കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ.