മാനന്തവാടി: തൊഴിലാളി വിരുദ്ധമായ നടപടികളില്‍ പ്രതിഷേധിച്ചു കൊണ്ട് ആഗസ്റ്റ് 9 ന് രാജ്യവ്യാപകമായി നടത്തുന്ന മഹാ ധര്‍ണ്ണ വയനാട് ജില്ലിയില്‍ വിജയിപ്പിക്കാന്‍ മാനന്തവാടി മേഖലാ ഐ.എന്‍.ടി.യു.സി കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് പി.പി.ആലി ഉദ്ഘാടനം ചെയ്തു. ജോര്‍ജ് പടകൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ.റെജി മുഖ്യ പ്രഭാഷണം നടത്തി. ജോസ് പാറക്കല്‍, എം.പി.ശശികുമാര്‍, ബേബി തുരുത്തിയില്‍, ബെന്നി അരിഞ്ചേര്‍മല, സതീശന്‍ അണമല, പി.ഡി ഉമ്മന്‍, ടി.കുഞ്ഞാപ്പ, താരിഖ് കടവന്‍ എന്നിവര്‍ സംസാരിച്ചു.