കമ്പളക്കാട് മലങ്കരയില്‍ യുവാവ് എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് പേരെ വെടിവെച്ചു

കമ്പളക്കാട്: പ്രതിയെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. കമ്പളക്കാട് മലങ്കര ചൂരതൊട്ടിയില്‍ ബിജുവിനെയാണ് പോലീസ് പിടികൂടിയത്. അയൽവാസികളായ മലങ്കര പണിയ കോളനിയിലെ മണി, രാഗിണി, വിപിൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിപിനെ മാനന്തവാടി ജില്ലാമെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായാണ് വിവരം. ആരുടേയും പരിക്ക് സാരമുള്ളതല്ല. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *