മാനന്തവാടി: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പ്രവർത്തക കൺവൻഷനും നടത്തി.ഉമ്മൻ ചാണ്ടിയെ മാതൃകയാക്കി ഓരോ പൊതുപ്രവർത്തകനും ഗാന്ധിയൻ മൂല്യങ്ങളിൽ അധിഷ്ഠിതമായി അവരവരുടെ പ്രദേശങ്ങളിൽ സേവന സന്നദ്ധരാകണമെന്ന് ഗാന്ധിയനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ മംഗലശ്ശേരി മാധവൻ മാസ്റ്റർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് ആഹ്വാനം ചെയ്തു. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ ഇ.വി.അബ്രഹാം അധ്യക്ഷത വഹിച്ചു.
മാനന്തവാടി നഗരസഭാ അധ്യക്ഷ രത്നവല്ലി,എ.പ്രഭാകരൻ മാസ്റ്റർ, പി.വി ജോർജ് , വി.വി. നാരായണവാര്യർ, ചിന്ന മ്മ ജോസ് , പി.എം ബെന്നി, എൻ.കെ പുഷ്പലത, അഡ്വ. സത്താർ, സെയ്ദ് ഹമീദ്, പി.കെ. സുകുമാരൻ, ഉഷ വിജയൻ , മുരുകേശൻ, സുനിൽ ആലക്കൽ,സാബു പൊന്നിയിൽ, എള്ളിൽ മുസ്തഫ, തോമസ് സെബാസ്റ്റ്യൻ, പ്രമോദ് തൃക്കൈപറ്റ, ആർ. രാജൻ, രമേശ് മാണിക്കൻ, അബു ഏലിയാസ്, മത്തായി മാസ്റ്റർ, വിൻസന്റ്, ഓമന ടീച്ചർ എന്നിവർ സംസാരിച്ചു.