എടവക: എടവക ഗ്രാമപഞ്ചായത്തിലെ വാളേരിയിൽആദിവാസിയുവതിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച കേസിലെ പ്രതിയായ കോൺഗ്രസ്സ് പ്രാദേശിക നേതാവ് ജെയിംസ് മാറാഞ്ചേരിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ പനമരം ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുവാനും കേസിൽനിന്ന് രക്ഷിക്കുന്നതിനുമുള്ള ബാഹ്യ ഇടപെടലുകൾ ഊർജ്ജിതമായി നടത്തിവരുന്നതായി അറിയാൻ കഴിഞ്ഞുവെന്നും കുട്ടിയെ മാനസീക രോഗിയായി ചിത്രീകരിച്ച് കേസിനെ വഴി തിരിക്കുവാൻ ശ്രമിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിൻന്മാറണമെന്നും, പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു.