മാനന്തവാടി: കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് ഗുരുതര പരിക്ക്. തോല്‍പ്പെട്ടി കക്കേരി കോളനിയിലെ കരിയന്‍(45)നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. കരിയനും, ബന്ധുക്കളും സുഹൃത്തുക്കളുമായ മറ്റ് ഏഴ്‌പേരും ചേര്‍ന്ന് കാട്ടില്‍ തേനെടുക്കാന്‍ പോയതായിരുന്നു. കാട്ടിലെത്തി ഭക്ഷണം കഴിച്ചതിന് ശേഷം നടന്നുപോകുന്നതിനിയിലാണ് കരിയനെ കരടി ആക്രമിച്ചത്. മറ്റുള്ളവര്‍ ബഹളം വെച്ചതോടെ കരടി പിന്‍മാറി കാട്ടിലേക്ക് മറിഞ്ഞു. കരിയന്റെ കണ്ണിനും, കവിളിനും, കഴുത്തിനും, ഇടതു കൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കരിയന്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.