വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കമ്പളക്കാട്: എംഎ ലോട്ടറി വില്‍പ്പന കേന്ദ്രം നടത്തിവന്നിരുന്ന വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കമ്പളക്കാട് പറളിക്കുന്ന് വാണിയപുരക്കല്‍ സുകുമാരന്‍ നായര്‍ (60) ആണ് കടക്കുള്ളില്‍ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ ടൗണിലെ ഓട്ടോ ഡ്രൈവറാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യയും രണ്ടു പെണ്‍കുട്ടികളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *