20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ

സുൽത്താൻബത്തേരി: നെന്മേനി എടക്കൽ ഭാഗത്ത് വെച്ച് വിൽപ്പനക്കായി കൊണ്ടുപോയ 20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. നായ്കെട്ടി ഇല്ലിച്ചോട് ഭാഗം വട്ടപ്പാട്ടിൽ വീട്ടിൽ വി.എസ് ഷൈജു (39 ) ആണ് അറസ്റ്റിലായത്. മദ്യം കടത്തിയ KL 40 D 1256 ബൈക്കും പിടിച്ചെടുത്തു. പ്രതിയെ ബത്തേരി റെയിഞ്ച് ഓഫീസിൽ ഹാജരാക്കി. വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ ഹരിദാസൻ എം.ബിയും പാർട്ടിയുമാണ് ഇയാളെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ രഘു .വി, സനൂപ് എം.സി., അൻവർ .സി., ധന്വന്ത് കെ.ആർ, രമ്യ. ബി.ആർ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *