കൽപ്പറ്റ പെരുന്തട്ടയിൽ ഭീതി പരത്തി കാട്ടാന

കൽപ്പറ്റ: പെരുന്തട്ട ജനവാസ മേഖലയിൽ കഴിഞ്ഞദിവസം കാട്ടാന ഇറങ്ങി ഭീതിപരത്തി. കോഫി ബോർഡിൻറെ കാപ്പിത്തോട്ടത്തിൽ വൻനാശനഷ്ടം വരുത്തി. ഓടത്തോട് ജനവാസമേഖലയിലൂടെ നടന്നാണ് കാട്ടാന കൽപ്പറ്റ ടൗണിനടുത്ത് എത്തിയത്. രണ്ടാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഈ പ്രദേശത്തെ കാട്ടാന ഇറങ്ങിയത്. പ്രദേശവാസികളുടെ വാഴ അടക്കമുള്ള കൃഷികളും ആന നശിപ്പിച്ചു. അടുത്തെങ്ങും ആനയ്ക്ക് തമ്പ് അടിക്കാൻ പോലും വനഭൂമിയില്ലാത്ത പ്രദേശമാണിത്. ചെമ്പ്ര വനമേഖലയിലാണ് കാട്ടാനകൾ പ്രദേശത്ത് എത്തുന്നത്. പകൽ സമയത്ത് പോലും ആന പ്രദേശത്ത് എത്തിയതോടെ കടുത്ത ഭീതിയിലാണ് നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *