നെടുങ്കരണയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞു കയറി

മേപ്പാടി: നെടുങ്കരണയിൽ വാഹന അപകടം. നിയന്ത്രണം വിട്ട കാർ അടച്ചിട്ട കടയിലേക്ക് പാഞ്ഞു കയറി. ഇന്ന് പുലർച്ചെ 5-15ഓടെയായിരുന്നു സംഭവം. കടയുടെ രണ്ട് ഷട്ടറുകൾ തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മേപ്പാടി ഭാഗത്തു നിന്നും വടുവഞ്ചൽ ഭാഗത്തേക്ക്‌ പോകുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. നെടുങ്കരണ മൊയ്തു എന്നാളുടെ സ്റ്റേഷനറി ബേക്കറി കടയും. അബ്ദുവിന്റെ ബേക്കറി കടയുമാണ് തകർന്നത്.
സംഭവം പുലർച്ചെ ആയതിനാൽ വലിയ അപകടം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *