മില്ലുമുക്കിൽ വാഹനാപകടം; 2 പേർക്ക് പരിക്ക്

കണിയാമ്പറ്റ: മില്ലു മുക്കിൽ സ്കൂട്ടറും ബോലോറോ ജീപ്പും തമ്മിൽ കൂട്ടിയിടിച്ച് വാഹനാപകടം. രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റു. മില്ല് മുക്ക് ചെറിയപള്ളിക്ക് സമീപം ഇടറോഡിൽ നിന്നും വന്ന സ്കൂട്ടറിനെ വെട്ടിച്ചപ്പോഴായിരുന്നു അപകടം. ജീപ്പ് നിയന്ത്രണം വിട്ട് സമീപത്തെ പെട്ടിക്കടയിലേക്ക് ഇടിച്ച് കയറി . കൽപ്പറ്റയിൽ നിന്നും പനമരത്തേക്ക് പോകുകയായിരുന്ന ബോലോറോ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പരിക്കുപറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *