വയനാട് ചുരത്തിലൂടെ മഴ യാത്ര നാളെ

ലക്കിടി: നാച്ചുറൽ റിസോഴ്സസ് ഡിസാസ്റ്റർ ഫോറം,ഇക്കോ ഫ്രണ്ട്‌ലി ഫൌണ്ടേഷൻ, വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ വയനാട് ചുരത്തിൽ നാളെ മഴ യാത്ര സംഘടിപ്പിക്കുന്നു.

മഴ നനഞ്ഞു പ്രകൃതിയെ അറിയാം എന്ന സന്ദേശവുമായിട്ടാണ് യാത്ര സംഘടിപ്പിക്കുന്നത്.
വിദ്യാർത്ഥികൾ, പരിസ്ഥിതി പ്രവർത്തകർ, സന്നദ്ധ സംഘടനാ വോളന്റീർസ് തുടങ്ങി നൂറുകണക്കിന് ആളുകൾ പങ്കെടുക്കും.

ലക്കിടിയിൽ നിന്നും ആരംഭിക്കുന്ന യാത്ര വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി
ഫ്ലാഗ് ഓഫ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *