കോട്ടയം: മരം മുറിച്ചു മാറ്റുന്നതിനിടെ വീടിനു മുകളിലേക്കു വീണ്, വാതിൽപ്പടിയിലിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധു ഉൾപ്പെടെ രണ്ടു സ്ത്രീകൾക്കു പരുക്കേറ്റു. പള്ളം മലേപ്പറമ്പിൽ പരേതനായ ബാബുവിന്റെ ഭാര്യ മേരിക്കുട്ടി (49) ആണു മരിച്ചത്. മേരിക്കുട്ടിയുടെ ബന്ധുവായ ഷേർലി, ഇവരുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സ്മിത എന്നിവർക്കാണ് പരുക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 5 നായിരുന്നു സംഭവം.
മേരിക്കുട്ടിയുടെ വീടിന്റെ അയൽപക്കത്തുള്ള ഷേർലിയുടെ വീടിനു മുന്നിൽ നിന്ന കൂറ്റൻ പുളിമരം മുറിക്കുന്നതിനിടെ സ്മിതയുടെ വീടിനു മുകളിലേക്കു പതിക്കുകയായിരുന്നു. സമീപവാസിയായ മേരി, മരം മുറിച്ചു മാറ്റുന്നതു കാണുന്നതിനായി ഇവിടേക്കു വന്നതായിരുന്നു. ഷേർലി വൈക്കത്താണ് താമസിക്കുന്നത്. ഇവിടത്തെ വീട് സ്മിതയ്ക്കു വാടകയ്ക്കു നൽകിയിരിക്കുകയായിരുന്നു.
സൈറ, സച്ചിൻ എന്നിവരാണ് മേരിക്കുട്ടിയുടെ മക്കൾ.
സംസ്കാരം പിന്നീട്.