ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ഉറവിടമാലിന്യ സംസ്കരണം 2023 ഭാഗമായി പദ്ധതി പ്രകാരമുള്ള അടുക്കള മാലിന്യ സംസ്കരണ ഉപാധിയായ ബൊക്കാഷി ബക്കറ്റ് വിതരണം നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ് സ്വാഗതം പറഞ്ഞു. മാനേജർ കെ സത്യൻ മറ്റു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൗൺസിലർമാൻ പദ്ധതി ഗുണഭോക്താക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.