മാനന്തവാടി: മണിപ്പൂർ വിഷയത്തിൽ മാനന്തവാടി മണ്ഡല പരിധിയിലെ എല്ലാ പഞ്ചായത്തിലെയും നഗരസഭയിലെയും ആളുകളെ ഉൾപ്പെടു ത്തി മാനന്തവാടി പൗരാവലിയുടെ ആഭിമുഖ്യത്തിൽ തലപ്പുഴ മുതൽ പനമരം വരെ പ്രതിഷേധ മനുഷ്യ ചങ്ങല ആഗസ്റ്റ് 15 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നടത്തും. ഈ പ്രതിഷേധ ചങ്ങലയുടെ വിജയത്തിനായി സംഘാടക സമിതി രൂപികരണം ആഗസ്റ്റ് 2 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഗ്രീൻസ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുമെന്നും, പ്രസ്തുത യോഗ ത്തിലേക്ക് മത- രാഷ്ട്രീയ-സാമൂഹിക-സാംസ്കരിക സംഘടനകളുടെ നേതൃനിരയിലുളളവർ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നതായും സംഘാടകർ അഭ്യർത്ഥിച്ചു.