മാനന്തവാടി: എസ്.ഡി.റ്റി.യു സംസ്ഥാന പ്രസിഡന്റും മനുഷ്യാവകാശ പോരാളിയുമായ ഗ്രോ വാസുവിനെ റിമാൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് മാനന്തവാടി ടൗണിൽ എസ്.ഡി.റ്റി.യു വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദലി, ജില്ലാ കമ്മിറ്റിറ്റിയംഗങ്ങളായ ഖാലിദ്, ഫിറോസ് എന്നിവർ നേതൃത്വം നൽകി.