മാനന്തവാടി: മാനന്തവാടി എക്സൈസ് സർക്കിൾ റെയിഞ്ച് പാർട്ടികൾ സംയുക്തമായി മാനന്തവാടി ടൗൺ ഭാഗങ്ങളിൽ ജയിൽ റോഡ്, മിൽമ സൊസൈറ്റി ഭാഗം, മാനന്തവാടി ക്ലബ്ബ്കുന്ന് ഭാഗം, ദ്വാരക ടെക്‌നിക്കൽ സ്കൂൾ ഭാഗം, ദ്വാരക എ.യു.പി സ്കൂൾ ഭാഗം, തലപ്പുഴ ക്ഷേത്രത്തിന് സമീപം എന്നിവിടങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ മറ്റു ലഹരി വസ്തുക്കൾ എന്നിവ സംബന്ധിച്ച പരിശോധന നടത്തി. തുടർന്ന് ഇവർക്ക് നിയമാവബോധവും നൽകി. മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പരിശോധനക്ക് നേതൃത്യം നൽകി. തുടർന്നും ഇത്തരം ക്യാമ്പുകളിൽ പരിശോധനകൾ ശക്തമാക്കുമെന്നും ലഹരി വസ്തുക്കളുടെ ഉപയോഗം വില്പന എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതർ അറിയിച്ചു.