കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക്

പുൽപ്പള്ളി: ആടിനെ മേയ്ക്കാൻ വനത്തിൽ പോയ വയോധികന് കാട്ടാന ആക്രമത്തിൽ പരുക്ക് . പള്ളിച്ചിറ കോളനിയിലെ ബോളൻ (73) ആണ് പരുക്ക്. വലതുകാൽ ഒടിഞ്ഞു. വനപാലകരെത്തിയാണ് ആശുപതിയിലെത്തിച്ചത്. കേൾവി കുറവുള്ള ബോളൻ ആനയെത്തിയതറിഞ്ഞില്ല. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *