പ്ലസ് വൺ സ്‌കൂൾ/കോംബിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ഇന്നും നാളെയും

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ ര​ണ്ടാം സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്‌​മെ​ന്റി​നു​ശേ​ഷ​മു​ള്ള മെ​റി​റ്റ് വേ​ക്ക​ൻ​സി​യോ​ടൊ​പ്പം മാ​നേ​ജ്‌​മെ​ന്റ് ​േക്വാ​ട്ട​യി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളും അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച 97 താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ളി​ലെ സീ​റ്റു​ക​ളും ചേ​ർ​ത്തു​ള്ള വേ​ക്ക​ൻ​സി​യി​ൽ സ്കൂ​ൾ/​കോം​ബി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്‌​മെ​ന്റി​നാ​യി ല​ഭി​ച്ച 50,464 അ​പേ​ക്ഷ​ക​ളി​ൽ ക​ൺ​ഫ​ർ​മേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച 49,800 എ​ണ്ണം പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്‌​മെ​ന്റ് ഫ​ലം ബു​ധ​നാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ പ്ര​വേ​ശ​നം സാ​ധ്യ​മാ​ക​ത്ത​ക്ക​വി​ധം പ്ര​സി​ദ്ധീ​ക​രി​ക്കും. കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ ‘TRANSFER ALLOT RESULTS’ എ​ന്ന ലി​ങ്കി​ലൂ​ടെ ഫ​ലം പ​രി​ശോ​ധി​ക്കാ​ൻ അ​ത​ത് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ സൗ​ക​ര്യം ഒ​രു​ക്കി ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്മെ​ന്റ് ലെ​റ്റ​ർ എ​ടു​ത്ത് ന​ൽ​ക​ണം. അ​തേ സ്‌​കൂ​ളി​ൽ കോം​ബി​നേ​ഷ​ൻ മാ​റ്റം ല​ഭി​ച്ചാ​ലും പു​തി​യ അ​ലോ​ട്ട്‌​മെ​ന്റ് ലെ​റ്റ​ർ പ്ര​കാ​രം പ്ര​വേ​ശ​നം മാ​റ്റി​ക്കൊ​ടു​ക്ക​ണം. യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്, ടി.​സി, സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മ​റ്റ് അ​നു​ബ​ന്ധ​രേ​ഖ​ക​ൾ എ​ന്നി​വ​യു​ടെ അ​സ്സ​ലു​ക​ളു​മാ​യി അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ച്ച സ്‌​കൂ​ൾ/ കോ​ഴ്‌​സി​ൽ പ്ര​വേ​ശ​നം നേ​ട​ണം.

Leave a Reply

Your email address will not be published. Required fields are marked *