എസ് പി സി ദിനാഘോഷം സംഘടിപ്പിച്ചു

പുൽപ്പള്ളി: പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനാഘോഷം സംഘടിപ്പിച്ചു. പതാക വന്ദനം, മാർച്ച് പാസ്ററ്, ദിനാഘോഷസമ്മേളനം എന്നിവ ഇതോടനുബന്ധിച്ചു നടന്നു. സ്കൂൾ പ്രിൻസിപ്പൽ കെ ആർ ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പിൽ പി ആർ സുരേഷ് അധ്യക്ഷത വഹിച്ചു. പോലീസ് ട്രെയിനർ അബ്ദുൾ അസീസ് എസ്പിസി ദിന സന്ദേശം നൽകി. പ്രവീൺ ജേക്കബ്, പി ബി വൈശാഖ്, എ ഡി ബിന്ദു സ്റ്റുഡന്റ് കമാൻഡർമാരായ ഗായത്രി കൃഷ്ണ, കെ എ അനന്യ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *