മാനന്തവാടി: ‘നൊന്ത് പിടയുന്ന മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡവുമായി മാനന്തവാടിയുടെ മനസ്സ് ‘ എന്ന സന്ദേശമുയർത്തി 13ന് മനന്തവാടിയിൽ മനുഷ്യച്ചങ്ങല തീർക്കും. ‘മാനിഷാദ’ എന്ന പേരിൽ നടക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കെ.എസ്. സഖാഫി അധ്യക്ഷത വഹിച്ചു. ഫാ. സോണി വാഴക്കാട്ട്, ഫാ. ജോസ് കൊച്ചറക്കൽ, ഫാ. റോയി വലിയപറമ്പിൽ, കെ. ഉസ്മാൻ, അലി ബ്രാൻ, ജേക്കബ് സെബാസ്റ്റിൻ, സാലു മേച്ചേരിയിൽ, ഷാജൻ ജോസ്, കെ.എം. ഷിനോജ്, ജസ്റ്റിൻ ചെഞ്ചട്ടയിൽ, ശോഭ രാജൻ, ലിസി ജോസ്, സി. കുഞ്ഞബ്ദുല്ല, പി.വി. ജോർജ്, സിന്ധു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ജേക്കബ് സെബാസ്റ്റ്യൻ (ചെയർ) കെ. ഉസ്മാൻ(കൺ), പി.വി.എസ്. മൂസ (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.