പനമരം മാത്തൂര്‍ പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല


പനമരം: മാത്തൂര്‍ പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 35 വയസ് പ്രായം തോന്നിക്കും,ചുരുണ്ട മുടി,176 സെന്റീമീറ്റര്‍ നീളം,ഇടതു കൈയില്‍ മഞ്ഞ,കറുപ്പ് നിറങ്ങളില്‍ ചരടും കെട്ടിയിട്ടുണ്ട്.കഴുത്തില്‍ കുരിശുമാലയുമുണ്ട്.അരയില്‍ പച്ചനിറത്തിലുള്ള ടോര്‍ച്ചും മൃതദേഹത്തില്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും സൂചനയുള്ളവര്‍ പനമരം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *