പുസ്തക പ്രദർശനം നടത്തി

സ്വതന്ത്ര സമരത്തിന്റെ 76 വാർഷികത്തിന്റെയും ക്വിറ്റ് ഇന്ത്യ സമരത്തിന്റെയും ആഘോഷങ്ങളുടെ ഭാഗമായി, പഴശ്ശി രാജ കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ ഇന്ത്യൻ സ്വാതന്ത്ര്യ സമരം ‘ എന്ന വിഷയത്തിൽ ഫോട്ടോ – പുസ്തക പ്രദർശനം നടത്തി. പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് ചെയർമാൻ അഡ്വ. പി. ഡി. സജി ഉദ്ഘാടനം ചെയ്തു. ലോക ഹിരോഷിമ ദിനത്തിൽ ഭാഗമായി ഹിസ്റ്ററി ഡിപ്പാർട്മെന്റ് നടത്തിയ പോസ്റ്റർരചന മത്സരത്തിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ അബ്ദുൽ ബാരി അധ്യക്ഷത വഹിച്ചു. ഫാ. വര്ഗീസ് കൊല്ലമാവുടി, ഫാ. ചാക്കോ ചെലംപറമ്പത്ത്, ഡോ. ജോഷി മാത്യു, സനൂപ് കുമാർ പി. വി., പ്രൊഫ. താരാ ഫിലിപ്പ്, അജയ് ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *