ബത്തേരി: താളൂര്‍ – ബത്തേരി റോഡ് പ്രവര്‍ത്തി സര്‍ക്കാര്‍ അട്ടിമറിച്ചെന്നാരോപിച്ച് നെന്മേനി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന പ്രതിഷേധ മാര്‍ച്ചിന് ഇന്ന് തുടക്കമായി. ചുള്ളിയോട് നടന്ന ചടങ്ങില്‍ ജാഥ ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.റ്റി ചന്ദ്രന്‍ അധ്യക്ഷനായിരുന്നു.ഡി.സി.സി ജനറല്‍ സെക്രട്ടറി എടക്കല്‍ മോഹനന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ആര്‍. സാജന്‍, പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, കെ.എം വര്‍ഗീസ്, മുനീബ് ചീരാല്‍, കെ.കെ പോള്‍സന്‍, ഷാജി ചുള്ളിയോട്, ജയമുരളി, ഷമീര്‍ മാളിക, ഫൈസല്‍ മലവയല്‍, ഗോപി കോളിയാടി, സതീഷ് മങ്കോമ്പ്, യു. കെ. പ്രേമന്‍, ദീപബാബു എന്നിവര്‍ സംസാരിച്ചു. മാര്‍്ച്ച് വൈകിട്ട് കോളിയാടിയില്‍ സമാപിക്കും.