കല്‍പ്പറ്റ: മണിപ്പുര്‍ കലാപത്തിന് എതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള കോണ്‍ഗ്രസ് (ജേക്കബ്) വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ സ്‌നേഹ ജ്വാല നടത്തി. വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു, പ്രസിഡന്റ് പി പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു ,ജില്ലാ സെക്രട്ടറി എ.റിനീഷ് അബ്രഹാം വനിത പ്രസിഡന്റ് എം മീര മണി ,മാണി.അഡ്വ: പി.കെ. നാരായണന്‍ ,.കെ.കാപ്പം കുഴി സജി, യൂത്ത്ഫ്രണ്ട് ജില്ല സെക്രട്ടറി സി.പി.ജാള്‍ജില്‍ ,കെ.ദേവദാസ്, കെ.ശശികുമാര്‍ ,എം.വി.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.