കൂടൽക്കടവ് ചെക്ക് ഡാമിൽ യുവാവ് മുങ്ങി മരിച്ചു

പനമരം: ദാസനക്കര കൂടല്‍ കടവ് ചെക്ക്ഡാമിന് സമീപം മീന്‍ പിടിക്കുന്നതിനിടെ പുഴയിലകപ്പെട്ട യുവാവ് മുങ്ങി മരിച്ചു. പനമരം സ്വദേശി നാസര്‍ എന്നയാളാണ് മരിച്ചത്. മാനന്തവാടി അഗ്‌നി സംരക്ഷാ സേനാംഗങ്ങളും, നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. മാനന്തവാടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്ക് മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *