കല്‍പ്പറ്റ: 2018ല്‍ പനമരത്ത് വെച്ച് ഒന്നര കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് കോടതി രണ്ട് വര്‍ഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു. ബത്തേരി വടക്കനാട് അരിമ്പുളിക്കല്‍ വീട്ടില്‍ എ.വി ജോണി (55)യെയാണ് കല്‍പ്പറ്റ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ്.കെ അനില്‍കുമാര്‍ ശിക്ഷിച്ചത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന എ ജെ ഷാജിയും സംഘവും ചേര്‍ന്നായിരുന്നു പ്രതിയെ പിടികൂടിയത്. പിന്നീട് വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന എന്‍ രാജശേഖരന്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സര്‍ക്കാരിന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് കുമാര്‍ ഹാജരായി.