എംബിബിഎസ് പ്രവേശനം നേടിയ ആര്യയെ കോണ്‍ഗ്രസ് ആദരിച്ചു

തിരുനെല്ലി: എംബിബിഎസ് പ്രവേശനം നേടിയ ആര്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദരിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കാട്ടുനായ്ക്കന്‍ സമുദായത്തില്‍പ്പെട്ട കുട്ടിയാണ് ആര്യ. തിരുനെല്ലി പഞ്ചായത്തിലെ അനില്‍ റീന ദമ്പതികളുടെ മകളാണ്. ഏറെ പിന്നാക്ക സാഹചര്യങ്ങളില്‍ നിന്നും ആര്യ നേടിയെടുത്ത വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ടെന്ന്
മാനന്തവാടി ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.എം നിശാന്ത് ആദര സൂചകമായി ആര്യയെ ഷാള്‍ അണിയിച്ചുകൊണ്ട് പറഞ്ഞു. കെ വി ഷിനോജ്, ശശി തോല്‍പ്പെട്ടി,ശരത്ത് രാജ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *