മാനന്തവാടി:
മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനവീകതയുടെ സന്ദേശവുമായി മാനന്തവാടിയിൽ
ആഗസ്ത് 13 ന്
നടക്കുന്ന ‘മാനിഷാദ’ എന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം തയ്യാറാക്കിയ സോഷ്യൽ മീഡിയ ഹാഷ് ടാഗ് ക്യാംപയിന്റെ പോസ്റ്റർ
ഒ.ആർ. കേളു എംഎൽഎ,
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്കു നൽകി പ്രകാശനം ചെയ്തു.
ആഗസ്ത് 13 ഞായർ 3.30 ന് മാനന്തവാടി എരുമത്തെരുവ് നിന്ന് ദ്വാരക വരെയാണ്
മനുഷ്യ ചങ്ങല തീർക്കുന്നത്. മാനന്തവാടി നഗരസഭ അധ്യക്ഷ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, സംഘാടക സമിതി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, കൺവീനർ കെ. ഉസ്മാൻ, ഷാജൻ ജോസ്, കെ.എം. ഷിനോജ്, ജസ്റ്റിൻ ചെഞ്ചട്ടയിൽ, എ.എം. നിശാന്ത് , മുനീർ കുഴിനിലം, എ.ഇ. സതീഷ് ബാബു, പി.പി. ബിനു, ഡോളി രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.