ലഹരി വിരുദ്ധ ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്തു

പനമരം: എസ്പിസി ദിനാചരണത്തിന്റെ ഭാഗമായി പനമരം എസ് പി സി ലഹരി വിരുദ്ധ ബോധവത്ക്കരണത്തിനായ് ലഘുലേഖ പനമരം ടൗണില്‍ വിതരണം ചെയ്തു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വളരെ ഗൗരവത്തോടെ ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമായാണ് കേഡറ്റുകള്‍ ലഘുലേഖകള്‍ വിതരണം ചെയ്തത്. നവാസ്.ടി, രേഖ.കെ, ഷിഹാബ് എം.എ, അനൂപ്.എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *