സുൽത്താൻ ബത്തേരി: സ്വാതന്ത്ര്യദിനത്തിൽ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിക്കുന്ന രാഷ്ട്ര രക്ഷാ സംഗമം വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്ന് സമസ്ത സുൽത്താൻ ബത്തേരി താലൂക്ക് മുശാവറ മഹല്ല് ഭാരവാഹികളോടും പോഷക സംഘടനകളോടും ആവശ്യപ്പെട്ടു. സമസ്ത താലൂക്ക് പ്രസിഡന്റ് കെ കെ ഉമർ ഫൈസി അധ്യക്ഷനായി. എൻ എ സുലൈമാൻ ദാരിമി ഉദ്ഘാടനം ചെയ്തു. ഹംസ ഫൈസി റിപ്പൺ, സി എച്ച് അബൂബക്കർ മുസ്‌ലിയാർ മുത്തങ്ങ, വി കെ അബ്ദുറഹ്‌മാൻ ദാരിമി, മുസ്ഥഫ ദാരിമി പുൽപ്പള്ളി, മുഹമ്മദ് ദാരിമി വാകേരി, ഇസ്മാഈൽ ദാരിമി വേങ്ങൂർ, സൈദ് മുഹമ്മദ് മുസ്‌ലിയാർ, ഹംസ ഫൈസി മണിച്ചിറ, അബ്ദുൽ അസീസ് അൻസ്വരി കേണിച്ചിറ, അലി ദാരിമി ആനപ്പാറ, റംഷാദലി ഫൈസി പഴേരി, ഉമർ ദാരിമി അമ്പുകുത്തി പ്രസംഗിച്ചു. ജനറൽ സെക്രട്ടറി മുസ്ഥഫ ദാരിമി സ്വാഗതവും സെക്രട്ടറി ശഹീർ ഫൈസി ചെതലയം നന്ദിയും പറഞ്ഞു.