അഞ്ജനയെ ജില്ലാ സ്പോർട്സ് കൗൺസിൽ അനുമോദിച്ചു

കൽപ്പറ്റ: ഭാരോദ്വഹന കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണമേഡലും ഏഷ്യൻ യൂത്ത് ആൻഡ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയ കേരളത്തിന്റെ,വയനാടിന്റ അഭിമാന താരം വയനാട് കോട്ടത്തറ സ്വദേശി അഞ്ജനയെ ജില്ലാ സ്പോർട്സ് കൗൺസിൽ ആദരിച്ചു. സ്പോർട്സ് കൗൺസിൽ ഹാളിലെത്തിയ അഞ്ജനയെ കൗൺസിൽ പ്രസിഡണ്ട് എം മധു സ്വീകരിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ റഫീഖ്, സലീം കടവൻ , പി കെ അയ്യൂബ് , ഷിനിത് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *