ഗുണ്ടൽപേട്ടയിൽ വാഹനാപകടം; പുൽപ്പള്ളി സ്വദേശി മരിച്ചു, 3 പേർക്ക് പരിക്ക്

ഗുണ്ടൽപേട്ടയിൽ ഉണ്ടായ വാഹനാപകടത്തിൽ പുൽപ്പള്ളി സ്വദേശി മരിച്ചു. പുൽപള്ളി കുറിച്ചിപ്പറ്റ സ്വദേശി സുന്ദരേശൻ (58) ആണ് മരിച്ചത്. മൈസൂർ -ഗുണ്ടൽപേട്ട ദേശീയപാതയിൽ ഗുണ്ടൽപേട്ട പച്ചക്കറി മാർക്കറ്റിന് സമീപത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ സുന്ദരേശന്റെ ഭാര്യ ഉൾപെടെ 3 പേർക്ക് പരിക്കേറ്റു. ഇവരെ ഗുണ്ടൽപേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് 2.30 ഓടെ യായിരുന്നു അപകടം. സുന്ദരേശനും സംഘവും സഞ്ചരിച്ച കാര്‍ പച്ചക്കറി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
സുന്ദരേശന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *