മീനങ്ങാടി: കാര്യമ്പാടി ഹോം സ്റ്റേ കേന്ദ്രീകരിച്ച് ചീട്ടുകളിക്കുകയായിരുന്ന ഹോം സ്റ്റേ ഉടമ ഉൾപ്പടെ 14 അംഗ സംഘത്തെ മീനങ്ങാടി പൊലിസ് പിടികൂടി. ഇവരിൽ നിന്നും 4,32,710 രൂപയും പൊലിസ് പിടിച്ചെടുത്തു. പനമരം കൈപ്പാട്ടുകുന്ന് ഞാറക്കാട്ട് വീട്ടിൽ സന്തോഷ്, ചൂതുപാറ വട്ടിണിയിൽ വീട്ടിൽ സിനീഷ്, തൊവരിമല തുളുനാടൻ വീട്ടിൽ ശറഫുദ്ധീൻ, ബത്തേരി കുപ്പാടി പുഞ്ചയിൽ വീട്ടിൽ സുനിൽ, കാരച്ചാൽ വടക്കുമ്പുറത്തു വീട്ടിൽ ഏലിയാസ്, പേരാമ്പ്ര കുമ്മനാട്ടുകണ്ടി വീട്ടിൽ ഇബ്രാഹിം, പടിഞ്ഞാറത്തറ കുഴിക്കണ്ടത്തിൽ ഷിബു, ഇരുളം മേത്തുരുത്തിൽ അജീഷ്, തൊണ്ടർനാട് പുന്നോത്തു വീട്ടിൽ ഷംസീർ, അമ്പലവയൽ വികാസ് കോളനി കളനൂർ വീട്ടിൽ രമേശൻ, കമ്പളക്കാട് പള്ളിമുക്ക് നെല്ലോളി വീട്ടിൽ സലിം, മൂലങ്കാവ് തൊട്ടുച്ചാലിൽ വീട്ടിൽ അരുൺ, തരുവണ നടുവിൽ വീട്ടിൽ വിജേഷ്, കാര്യമ്പാടി വലിയപുരക്കൽ വീട്ടിൽ പ്രജീഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആദ്യമായാണ് ചീട്ടുകളിസംഘത്തിൽ നിന്നും ഇത്രയും വലിയ തുക ജില്ലയിൽ പിടി കൂടുന്നത്.