നാളേക്ക് ഒരു കതിര്‍  പദ്ധതി  ആരംഭിച്ചു


പുല്‍പ്പള്ളി: വിത്ത് സുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷ എന്ന സന്ദേശവുമായി പുല്‍പ്പള്ളി ജയശ്രീ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നാളേക്ക് ഒരു കതിര്‍  പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എസ് ഷിബു പദ്ധതിയുടെ ആദ്യഘട്ടമായ വിത്തുവിതയ്ക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പാലമൂല മോഹനന്റെ പാടശേഖരത്തിലാണ് വിത്തുപാകിയത്. പുതിയ തലമുറയ്ക്ക് നെല്‍കൃഷിയെ കുറിച്ച് കൂടുതല്‍ അറിവ് പകരുന്നതിനും കാര്‍ഷികവൃത്തിയില്‍ താല്‍പര്യം സൃഷ്ടിക്കുന്നതിനും പദ്ധതി ലക്ഷ്യമാക്കുന്നുണ്ട്.സി കെ ആര്‍ എം ട്രസ്റ്റ് സെക്രട്ടറി കെ ആര്‍ ജയരാജ് അധ്യക്ഷത വഹിച്ചു. കോളേജ് സ്റ്റാഫ് സെക്രട്ടറി എ എസ് നാരായണന്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം എം ഷിന്റോ, സഫ്വാന്‍, അഖില,  മോനിഷ, മിര്‍സാന, സുചിത്ര എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *