മാനിഷാദ മനുഷ്യ ചങ്ങല: തരംഗമായി സമ്പർക്ക ക്യാമ്പയിൻ

മാനന്തവാടി: മാനവീകതയുടെ മഹത്തായ സന്ദേശമുയർത്തി മാനിഷാദ മനുഷ്യ ചങ്ങല 13 ന് നടക്കും. വേറിട്ട പ്രചാരണ പരിപാടികളുമായി ജന മനസിൽ സ്ഥിരപ്രതിഷ്ട നേടുകയാണ് മാനിഷാദ. സംഘാടക സമിതി ആരംഭിച്ച സമ്പർക്ക ക്യാമ്പയിൻ പൗര സമൂഹം ഏറ്റെടുത്തു. മണിപ്പൂർഐക്യ ദാർഢ്യ മനുഷ്യ ചങ്ങലയുടെ ജനസമ്പർക്ക ക്യാമ്പയിൻ്റ ഭാഗമായി നടക്കുന്ന പോസ്റ്റർ പതിക്കൽ ഡോ. എ. ഗോകുൽ ദേവ് ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ സി.കെ. രക്നവല്ലി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ,പി വിഎസ് മൂസ ,അഡ്വ .സിന്ദു സെബാസ്റ്റ്യൻ, ശോഭരാജൻ ,സി കുഞ്ഞബ്ദുള്ള ,ഷാജൻ ജോസ് ,കെ എം ഷിനോജ് ,ജെസ്റ്റ്യൻ ചെഞ്ചട്ടയിൽ ,മുരളി മാസ്റ്റർ ,എന്നിവർ നേതൃത്വം നൽകി വിദ്യാർത്ഥികളും തൊഴിലാളികളും അടക്കം സമൂഹത്തിന് നാനാതുറയിൽപ്പെട്ട നിരവധി ആളുകൾ പ്രചാരണത്തിൽ പങ്കാളികളായി .

Leave a Reply

Your email address will not be published. Required fields are marked *