ബാവലിയില്‍ 300 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

ബാവലി: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രനും സംഘവും മാനന്തവാടി ബാവലി വെച്ച് നടത്തിയ വാഹനപരിശോധനയില്‍ 300 ഗ്രാം കഞ്ചാവുമായി വന്ന യുവാവിനെ പിടികൂടി. കോഴിക്കോട് കൂരാച്ചുണ്ട് പാറേക്കാട്ടില്‍ വീട്ടില്‍ റംഷാദ്.പി.എച്ച് (32) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ NDPS ആക്ട് പ്രകാരം കേസെടുത്തു, തുടർനടപടിക്കായി മാനന്തവാടി JFCM കോടതിയിൽ പ്രതിയെ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *